ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ റിലീസ് ട്രെയിലർ പുറത്ത്.
ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒട്ടേറെ ദുരൂഹമായ പശ്ചാത്തലത്തിലാണ് പ്രണവ് മോഹൻലാലിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.
ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലറും പ്രേക്ഷകർക്ക് നൽകുന്നത്. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.